ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?
Nov 8, 2026 03:01 PM | By PointViews Editor

      അദാനി ഇന്ത്യയെ വിഴുങ്ങാൻ തുടങ്ങിയിട്ട് 10 കൊല്ലം. അംബാനി ഇന്ത്യയെ തുരക്കാൻ തുടങ്ങിയിട്ട് 10 വർഷം. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരിൽ 2016 നവംബർ 8 ന് രാത്രി 8 മണിക്ക് ഇന്ത്യൻ കറൻസിയെല്ലാം പിൻവലിച്ച തുഗ്ലക്ക് മോഡൽ പരിഷ്കാരത്തിൻ്റെ ഗതികേട് അറിയക്കുമെങ്കിൽ പെട്രോൾ പമ്പിൽ എണ്ണയടിക്കാൻ പോയാൽ മതി. ഒരു ലീറ്ററിന് 114 രൂപ വരെയാണ് വില. അല്ലങ്കിൽ തൊട്ടടുത്ത

റേഷൻ കടയിലോ പലചരക്ക് കടയിലോ പോയാലും മതി. റേഷൻ കടയിൽ ആവശ്യ വസ്തുക്കൾ ഒന്നും കിട്ടാനുണ്ടാവില്ല കാര്യമായി. പലചരക്ക് കടയിൽ സാധനങ്ങൾ കിട്ടും പക്ഷേ വില വളരെ വലുതായിരിക്കും. തൊഴിൽ തേടി വിദേശങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചു വരികയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും പല ലക്ഷങ്ങൾ ചെലവ് ചെയ്യേണ്ട ഗതികേടിലാണ് ജനം ഉള്ളത്. സൗജന്യ പ്രാഥമിക വിദ്യാഭ്യാസം രാജ്യത്തിൻറെ നയമായി നടപ്പിലാക്കി വരുന്നതിനിടയിലാണ് അതെല്ലാം തകിടം മറിഞ്ഞുകൊണ്ടുള്ള നോട്ട് നിരോധനം മുതലുള്ള ഭരണം ഇന്ത്യ കൈനീട്ടി വാങ്ങിയത് എന്ന് ഓർക്കണം. തൊഴിലുറപ്പ് പദ്ധതി ഒക്കെ പ്രഖ്യാപിച്ച് ജനത്തിന്റെ കയ്യിൽ അത്യാവശ്യ കാശ് ഉണ്ടായപ്പോൾ ആ ഗമയിലിരുന്ന് ഒന്ന് ഏമ്പക്കം വിട്ടതാണ് ഭരണ മാറ്റത്തിന് കാരണമായത്.

വിലക്കയറ്റത്തിൻ്റെ ആക്ഷേപം ഉയർത്തി നാറ്റിച്ചു നാണം കെടുത്തി മഹാനായ ഡോ.മൻമോഹൻ സിംഗിനെയും കോൺഗ്രസിനെയും തിരഞ്ഞെടുപ്പിൽ പുറത്താക്കി ബി ജെ പിയും അവരുടെ കൂട്ടുകാരായ പ്രാദേശിക പാർട്ടികളുംനിഴൽ പാർട്ടിയായ എ എ പി യും ഒക്കെചേർന്ന് ഇന്ത്യയെ ദിശ മാറ്റി വിട്ടതിൻ്റെ ഫലമാണ് ഇന്ന് അരിയുടെ വില 85 രൂപയിൽ വരെ എത്തിച്ചത്. ഇന്ത്യയെ തുഗ്ലക്കിൻ്റെ പ്രേതം കീഴടക്കി എന്ന് ലോക സാമ്പത്തികരംഗം വിലയിരുത്തിയത് നോട്ട് നിരോധനം മുതലാണ്. കടുത്ത സാമ്പത്തിക അച്ചടക്കം, കള്ളനോട്ടുകളുടെയും കളപ്പണത്തിൻ്റെയും ഒഴുക്ക് പൂർണമായി തടയൽ, വിദേശ കോർപ്പറേറ്റുകളുടെ ചൂഷണം അവസാനിപ്പിക്കൽ തുടങ്ങിയ മനോഹരമായ ലക്ഷ്യങ്ങൾ സാധിച്ചു കൊണ്ടുവരാനാണ് നോട്ട് നിരോധനമെന്ന നടപടിയെന്നായിരുന്നു ട്രൗസർ ധരിച്ചവരും കാവി പുതച്ചവരും ഒക്കെ തട്ടി മൂളിച്ചു തന്നത്. ചിപ്പ് ഘടിപ്പിച്ച രണ്ടായിരത്തിൻ്റെ ഒറ്റ നോട്ട് എന്ന എമണ്ടൻ ഗീർവാണം വരെ ഒരു നാണവും മാനവും കൂടാതെ തട്ടി മുളിച്ചു നടന്നാണ് ആ മണ്ടത്തരത്തെ ആഗോള നിലവാരത്തിൽ നിന്ന് ഭ്രമണപഥത്തിൽ വരെ എത്തിച്ചത്. എന്നാൽ അന്ന് തകർന്നു തുടങ്ങിയ ഇന്ത്യൻ വ്യവസ്ഥിതികൾ ഇന്ന് എസ് ഐ ആറിലും ജന്തർമന്തറിലുംപാറ്റകളെ പോലെ ഓടി നടക്കുകയാണ്.

നോട്ട് നിരോധനത്തെ തുടർന്ന് അന്ന് 100 ല്‍ അധികം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തി. 99.3% നോട്ടുകളും തിരിച്ചെത്തിരാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് പത്ത് വര്‍ഷം തികയുമ്പോൾ രാജ്യം പല തട്ടിലാണ്. സംതുലിതാവസ്ഥ അവകാശപ്പെടാൻ വർഗീയതയിലും ഗാന്ധി വിരോധത്തിലും അഭയം തേടുകയാണ് മോദിയും കൂട്ടുകാരും 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. കള്ളപ്പണം തടയുക, ഭീകരവാദ ഫണ്ടിങ് അവസാനിപ്പിക്കുക, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയായിരുന്നു ഈ നടപടി എന്നായി തന്നു തള്ള്. എന്നാല്‍, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നയം രാജ്യത്തിന് സമ്മാനിച്ചത് കനത്ത ആഘാതങ്ങളാണെന്ന് സാമ്പത്തിക വിദഗ്ധരും ജനങ്ങളും ഒരുപോലെ ഓര്‍മ്മിപ്പിക്കുന്നു. ഒരു നോട്ടിനായിവരികളില്‍ നിന്ന് തളർന്ന് പൊലിഞ്ഞത് മാത്രം 100ൽ അധികം ജീവനുകളാണ്.

പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തുടനീളം കറന്‍സി ലഭിക്കാനായി ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്കും മുന്നിലും നീണ്ട നിരകളായിരുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണും, ചികിത്സ കിട്ടാതെയും, കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചും നൂറിലധികം ആളുകളുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതകാലത്തിനാണ് സാധാരണക്കാര്‍ സാക്ഷ്യം വഹിച്ചത്.

കള്ളപ്പണം പൂര്‍ണ്ണമായി പിടിച്ചെടുക്കാമെന്ന അവകാശവാദങ്ങളെല്ലാം തകിടം മറിക്കുന്നതായിരുന്നു പിന്നീട് പുറത്തുവന്ന റിസര്‍വ് ബാങ്ക് കണക്കുകള്‍. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. ലക്ഷ്യമിട്ട കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം വെളുപ്പിക്കപ്പെട്ടുവെന്നും, സാധാരണക്കാരുടെ തൊഴിലും ചെറുകിട വ്യവസായങ്ങളും തകര്‍ന്നടിഞ്ഞതു മാത്രമാണ് ഇതിന്റെ ആകെത്തുകയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കിയ ആഘാതങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ ബാധിച്ച ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. നോട്ട് നിരോധനത്തിന്റെ പത്താം വാര്‍ഷിക ദിനത്തിലും ആ തീരുമാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും അതിലൂടെ കഷ്ടപ്പാടുകള്‍ അനുഭവിച്ച സാധാരണക്കാരുടെ ഓര്‍മ്മകൾ താളം തെറ്റിയ സാമൂഹിക വ്യവസ്ഥിതിയായി ഇന്നും തുടരുകയാണ്.

2016 നവംബർ 8-ന് ഇന്ത്യയിൽ നടപ്പിലാക്കിയ നോട്ട് നിരോധനം (Demonetization) രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാധാരണക്കാരുടെ നിത്യജീവിതത്തിലും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇതിന്റെ പ്രധാന ദോഷവശങ്ങൾ താഴെ പറയുന്നവയാണ്:

സാമ്പത്തിക വളർച്ചയിലെ മാന്ദ്യം (GDP ഇടിവ്)പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ ഏകദേശം 86 ശതമാനത്തോളം വരുന്ന 500, 1000 രൂപ നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചത് സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യതയെ (Liquidity) സാരമായി ബാധിച്ചു. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) വളർച്ചാ നിരക്കിൽ ഏകദേശം 1.5 മുതൽ 2 ശതമാനം വരെ ഇടിവുണ്ടാക്കാൻ കാരണമായി.

​ചെറുകിട-അസംഘടിത മേഖലകളുടെ തകർച്ച/​ഇന്ത്യയിലെ തൊഴിൽ മേഖലയുടെ നട്ടെല്ലായ അസംഘടിത മേഖലയും (Informal sector) ചെറുകിട-ഇടത്തരം വ്യവസായങ്ങളും (MSMEs) പൂർണ്ണമായും പണമിടപാടുകളെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. കൈവശം പണമില്ലാതായതോടെ ഉൽപ്പാദനം നിലയ്ക്കുകയും നിരവധി ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. കാർഷിക മേഖലയിൽ വിളകൾക്ക് മതിയായ വില ലഭിക്കാത്ത അവസ്ഥയുമുണ്ടായി.

തൊഴിൽ നഷ്ടം/

​ചെറുകിട വ്യവസായങ്ങളും നിർമ്മാണ മേഖലയും സ്തംഭിച്ചതോടെ ദിവസവേതനക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വലിയ തോതിൽ തൊഴിൽ നഷ്ടപ്പെട്ടു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) കണക്കുകൾ പ്രകാരം നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്.സാധാരണക്കാർ നേരിട്ട ദുരിതങ്ങളും ജീവഹാനിയും

​പഴയ നോട്ടുകൾ മാറിയെടുക്കാനും സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ജനങ്ങൾക്ക് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു. ചികിത്സയ്ക്കും വിവാഹങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പണം ലഭിക്കാതെ സാധാരണക്കാർ വലഞ്ഞു. ക്യൂവിൽ നിന്നുള്ള തളർച്ച മൂലവും മാനസിക സമ്മർദ്ദം മൂലവും നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്.

കള്ളപ്പണം തടയുന്നതിലെ പരാജയം

​കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ, റിസർവ് ബാങ്കിന്റെ (RBI) കണക്കുകൾ പ്രകാരം നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. ഇതിലൂടെ കള്ളപ്പണം പിടിച്ചെടുക്കുക എന്ന പ്രധാന ലക്ഷ്യം ഫലപ്രദമായില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ നോട്ടുകൾ അച്ചടിക്കാനുള്ള ഭീമമായ ചെലവ്

​പിൻവലിച്ച നോട്ടുകൾക്ക് പകരമായി പുതിയ 500, 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും റിസർവ് ബാങ്കിന് ആയിരക്കണക്കിന് കോടി രൂപയുടെ അധികച്ചെലവുണ്ടായി. ഇത് സർക്കാരിന്റെ വരുമാനത്തിലും ആർബിഐയുടെ ലാഭവിഹിതത്തിലും കുറവുണ്ടാക്കി.

ബാങ്കിംഗ് സംവിധാനത്തിനുണ്ടായ സമ്മർദ്ദം

​ആഴ്ചകളോളം ബാങ്ക് ജീവനക്കാർക്ക് സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾ നിർത്തിവെച്ച് നോട്ട് മാറ്റിക്കൊടുക്കൽ ജോലികളിൽ മാത്രം ഏർപ്പെടേണ്ടി വന്നു. ഇത് വായ്പാ വിതരണത്തെയും മറ്റ് സാമ്പത്തിക സേവനങ്ങളെയും പിന്നോട്ടടിച്ചു.ഡോ. മൻമോഹൻ സിംഗിന്റെയും കോൺഗ്രസിന്റെയും ഭരണകാലങ്ങളിൽ അവർ ആരംഭിച്ചുവെച്ച വ്യവസായ പശ്ചാത്തലവും അടിസ്ഥാന സൗകര്യങ്ങളും വികസനപരമായ പദ്ധതികളും ചൂഷണം ചെയ്ത് ചൊവ്വയിലേക്ക് പരിവേഷണം നടത്തിയതും വന്ദേ ഭാരത ട്രെയിൻ ബോഗികൾ ഉണ്ടാക്കിയതും ഒക്കെ വലിയ നേട്ടങ്ങൾ ആയി കൊട്ടിഘോഷിച്ചു നടത്തുന്നതൊഴിച്ചാൽ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഇന്ത്യക്കുണ്ടായ നേട്ടങ്ങൾ വട്ടപ്പൂജ്യമാണ്. ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും പ്രധാനമന്ത്രിയുടെ കാർഷിക സഹായ പദ്ധതിയിൽ 2000 രൂപ കിട്ടാൻ വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ ചെന്നെത്തി കഴിഞ്ഞിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ വായ്പയെടുത്തു കുത്തുപാളയെടുത്ത് ആത്മഹത്യ ചെയ്യുന്ന സ്ഥിതി പലയിരട്ടയായി വർദ്ധിച്ചു. എല്ലാ മേഖലകളിലും ചെറുകിട ഇടത്തരം വ്യവസായങ്ങൾ തകർന്നു തരിപ്പണമായി. മുമ്പ് ജോലിക്ക് വേണ്ടി വിദേശത്ത് പോകേണ്ടി വന്നിരുന്നെങ്കിൽ ഇന്ന് പഠിക്കാൻ വേണ്ടി പോലും വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി ഇന്ത്യയുടെ പുതിയ തലമുറ. സാമ്പത്തിക തട്ടിപ്പിന് സാധ്യതയുള്ള വ്യവസായങ്ങളാണ് ഏറെയും വളർന്നുവന്നത്. ജനങ്ങളെ പറ്റിച്ച് പലതരത്തിൽ മാർക്കറ്റിംഗ് നടത്തുകയും അതിൽ നിന്നും സ്വരൂപിക്കുന്ന സമ്പത്തുമായി മുതലാളിമാർ വിദേശത്ത് ചുറ്റിയടിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിത്യമായി മാറിയിരിക്കുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ധാരാളമായി ഇന്ത്യൻ മാർക്കറ്റിൽ കിട്ടുന്നു എന്നത് ഒഴിച്ചാൽ വ്യവസായതലത്തിൽ യാതൊരു വളർച്ചയും ഉണ്ടായിട്ടില്ല. ഇന്ത്യക്കാർ ഉപയോഗിക്കുന്ന ജീൻസും ടീഷർട്ടും മുതൽ മാസ്ക് വരെ വിദേശത്തുനിന്ന് ഇറക്കുമതിയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഉപയോഗിക്കാൻ ഇന്ത്യൻ വ്യവസായ മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ പോലും മാർക്കറ്റിൽ സൗകര്യങ്ങൾ ഇല്ല. മൻമോഹൻ സിംഗ് പടിയിറങ്ങുമ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില 65 രൂപയായിരുന്നു എങ്കിൽ 2026 നവംബർ 8 ആകുമ്പോൾ പെട്രോൾ വില 115 രൂപ അടുത്തിരിക്കുന്നു. മൻമോഹൻ സിംഗും കോൺഗ്രസ്സും ഭരണത്തിൽ നിന്ന് പോയാൽ 50 രൂപയ്ക്ക് പെട്രോൾ കിട്ടും എന്ന് ഉറപ്പു നൽകിയാണ് മോദിയും കൂട്ടരും പ്രചരണം നടത്തിയത്. ആ സ്ഥാനത്താണ് ഇപ്പോൾ 115 രൂപ കൊടുത്ത് പെട്രോൾ അടിക്കേണ്ട ഗതികേടിലേക്ക് ഇന്ത്യ മഹാരാജ്യം ചെന്നെത്തിയിരിക്കുന്നത്. റേഷൻ കടകളിൽ സുലഭമായി അരിയും മണ്ണെണ്ണയും ഗോതമ്പും ആട്ടയും എന്തിനേറെ നിത്യോപയോഗ വസ്തുക്കൾ വരെ ലഭ്യമായിരുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു 2014 ഭരണം മാറുന്നത് വരെ. എന്നാൽ ഇന്നോ ആവശ്യക്കാരന് ആവശ്യമായതൊന്നും ന്യായവിലക്ക് കിട്ടാതെ വ്യവസായ വിലയ്ക്ക് വാങ്ങേണ്ട ഗതികേടാണ് വന്നുപെട്ടിരിക്കുന്നത്. ജനത്തിന്റെ പർച്ചേസിംഗ് കപ്പാസിറ്റി വർദ്ധിച്ചുവെന്നും ജിഡിപി ഉയർന്ന ബഹിരാകാശവും ശൂന്യാകാശവും കടന്ന് മറ്റെവിടെയോ ഒക്കെ എത്തി നിൽക്കുകയാണെന്ന് ഒക്കെ ഇടയ്ക്കിടയ്ക്ക് ടിവിയിൽ വന്നിരുന്നു ഭരണകക്ഷി നേതാക്കന്മാർ തള്ളുന്നത് പതിവായ കാഴ്ചയാണ്. ഇത്തരം കോമഡി ഷോകൾ പ്രക്ഷേപണം ചെയ്യാൻ വേണ്ടി ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളെ മുഴുവൻ കൈപ്പിടിയിൽ ഒതുക്കാൻ മോദിയുടെ ഭരണത്തിൽ സാധിച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ട് മാത്രം സത്യങ്ങൾ പുറത്തേക്ക് വരുന്നില്ല. കോർപ്പറേറ്റ് കമ്പനികൾ പലതും ഇന്ത്യ വിട്ടു കഴിഞ്ഞു. ഓൺലൈൻ മാർക്കറ്റിലൂടെ മാത്രമാണ് ബഹുഭൂരിപക്ഷം ഇടപാടുകളും നടക്കുന്നത്. അന്നന്നത്തെ അപ്പം മുതൽ അനന്തകാലത്തേക്കുള്ള സ്വർണ്ണം വരെ ഓൺലൈനിൽ വാങ്ങാനുള്ള സൗകര്യം ഉണ്ടായി എന്നതാണ് ഭരണ നേട്ടം. മൻമോഹൻസിങ്ങും കോൺഗ്രസും ഒക്കെ ഇന്റർനെറ്റും മൊബൈൽ ഫോണും ഇലക്ട്രോണിക്സ് സംവിധാനങ്ങളും അടിത്തറയിട്ട് വളർത്തിക്കൊണ്ടുവന്നതിനാൽ അതിൻറെ മറവിൽ പറഞ്ഞു നിൽക്കാൻ ഒരു മറുപടി എന്നതിനപ്പുറം ഈ കൊമേഴ്സ് കൊണ്ട് യാതൊരു കാര്യവും ഇന്ത്യയ്ക്ക് ഉണ്ടാക്കിയിട്ടില്ല. ഓൺലൈൻ മാർക്കറ്റിലൂടെ പണം നഷ്ടപ്പെടുന്നത് മുഴുവൻ കുമിഞ്ഞു കൂടുന്നത് വിദേശ കുത്തക ബൂർഷ്വാ കമ്പനികളുടെ അക്കൗണ്ടിലേക്ക് ആണ് . ഇന്ത്യയിൽ നിന്ന് ആകെ വളർന്നുവന്ന ഒരാൾ ദുരൂഹ ചുറ്റുപാടുകൾ ഉള്ള അദാനി ഗ്രൂപ്പ് മാത്രമാണ്. അദാനിക്കും മുമ്പേ വ്യവസായി ആയിരുന്ന അംബാനിക്ക് പോലും നേട്ടങ്ങളിൽ അദാനിക്ക് പിന്നിലേക്ക് മാറി നിൽക്കേണ്ട സ്ഥിതിയാണ് ഉണ്ടായത്. സാമ്പത്തിക ഇടപാടുകളുടെ മേഖലയിൽ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ അരങ്ങേറിയ 12 വർഷങ്ങളാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.മൾട്ടിലെവൽ മാർക്കറ്റിംഗ് ചുവട് പിടിച്ചു ഓൺലൈൻ ബിസിനസിലിന്റെ പേരുകൾ നടത്തിയ തട്ടിപ്പുകൾ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നാലണ തികച്ച കയ്യിൽ എടുക്കാൻ ഇല്ലാത്തവൻ ഒക്കെ റോൾസ് റോയ്സ് കാറിൽ കറങ്ങിയടിച്ചു നടക്കുകയും നാലുദിവസം കഴിഞ്ഞ് ജയിലിൽ പോയി കിടക്കുകയും ചെയ്യുന്ന ദയനീയ മുതലാളിത്ത വ്യവസ്ഥിതിയാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്. അപ്പോഴും പിടികൊടുക്കാതെ എവിടെനിന്നോ എപ്പോഴോ കയറി വന്ന ഒരു അദാനി മാത്രം നേട്ടങ്ങൾ മുഴുവൻ അടിച്ചെടുത്തു കൊണ്ട് പോകുന്നതും ജനം കണ്ടു നിൽക്കുകയാണ്. ഈ വിഷയങ്ങളെല്ലാം ഉണ്ടാകുമ്പോഴും ജനം ഇവിടെ സംതൃപ്തരാണ് എന്ന് പറയാൻ വേണ്ടി മതത്തെയും ജാതിയെയും ഒക്കെ മറയാക്കി നടക്കുന്ന സർക്കസ് കളികളാണ് ആകെ ഇന്ത്യൻ പൊളിറ്റിക്സിൽ ഇപ്പോൾ നടക്കുന്നത്. ഈ സർക്കസ് ജനം തിരിച്ചറിഞ്ഞ് തിരിച്ചടി കൊടുക്കും എന്ന് ഭയമാണ് പരമാവധി വോട്ടുകൾ വെട്ടി സ്വന്തം ആൾക്കാരുടെ വോട്ടുകൾ മാത്രം നിലനിർത്താൻ വേണ്ടി ഗാനേഷ് കുമാറിനെ പോലെയുള്ള കളങ്കത വ്യക്തിത്വങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്ത് വരെ കയറ്റിയിരുത്തി ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനം കൊണ്ട് ഉണ്ടായ 10 നേട്ടങ്ങൾ പറയാൻ പറഞ്ഞാൽ എന്തെങ്കിലുമൊക്കെ ആർക്കും മനസ്സിലാകാത്ത കുറെ കണക്കുകൾ ഉദ്ധരിക്കുക എന്നതിനപ്പുറം സാധാരണക്കാരന് എന്തു ഗുണമുണ്ടായി എന്ന കാര്യത്തിൽ ഒരു ഉത്തരവും നൽകാൻ ഭരണകക്ഷി എന്ന പാർട്ടിക്ക് അതിൻറെ സാമ്പത്തിക വിദഗ്ധന്മാർക്കും നാളിതുവരെയായി കഴിഞ്ഞിട്ടില്ല. എന്നാൽ ഇതിനെയൊക്കെ വിലയിരുത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇന്ത്യയിൽ ഒരു മാധ്യമങ്ങളും ഇല്ലാത്ത വിധത്തിൽ സകലമാധ്യമങ്ങളുടെയും കെട്ട് ചെത്തി വയ്ക്കുവാനും ഈ ഭരണകൂടത്തിന് കഴിഞ്ഞതാണ് കഴിഞ്ഞ 12 വർഷം ആയിട്ടും നീ ഭരണം ഇതേപടി നിലനിന്നു പോകുന്നതിന് കാരണമാകുന്നത്. മറ്റേതൊരു പരിഷ്കൃത രാജ്യത്ത് ആയിരുന്നാലും ഭരണം തെറിച്ചിട്ടുണ്ടാകും. എന്നാൽ എന്തുകൊണ്ട് ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുന്നില്ല എന്ന് ചോദിച്ചാൽ അടിമുടി വ്യാജം പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥവും സത്യം പറയാൻ മടിക്കുന്ന ഒരു സോഷ്യൽ മീഡിയയിൽ സംവിധാനവും വ്യാജ ഐഡന്റിറ്റികൾ ഇരുന്ന് അസത്യങ്ങൾ മാത്രം വിളമ്പുന്ന പ്രചാരകരും ഇവയെല്ലാം നിയന്ത്രിക്കുന്നതിനായി പ്രയോഗിക്കുന്ന വർഗീയമായ വിഷയങ്ങളും ചേർന്ന് ഇന്ത്യയെ ഒരു അലംകൃത രാഷ്ട്രമാക്കി ലോകത്തിനു മുമ്പിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എത്ര നാൾ ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയും എന്ന് ചോദിച്ചാൽ അതിനു മറുപടി പറയേണ്ടത് ആഭ്യന്തര കലാപം ഉണ്ടാകുന്നത് വരെ മാത്രം എന്നാണ്.

Modern Indian Tughlaq model of demonetization is 10 years old. What is the result?

Related Stories
കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

Nov 8, 2026 08:15 PM

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ...

Read More >>
ഇടവിട്ട മഴയെ സൂക്ഷിക്കുക.  ഡെങ്കിപ്പനി വന്നേക്കാം.

Nov 8, 2026 06:42 PM

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി വന്നേക്കാം.

ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി...

Read More >>
മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്.  പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്

Nov 6, 2026 11:29 PM

മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്. പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്

മഴവെള്ളം കുപ്പിയിലാക്കിയ കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്. പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര...

Read More >>
സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

Nov 6, 2026 07:57 AM

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ...

Read More >>
അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

Nov 6, 2026 06:12 AM

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ...

Read More >>
ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

Nov 5, 2026 06:14 PM

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ...

Read More >>
Top Stories